---
title: "ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കുന്നു; വലനിറയെ പ്രതീക്ഷയുമായി ബോട്ടുകൾ കടലിലേക്ക്"
english_title: "Trawling Ban Ends in Kerala: Fishing Boats Set to Sail from Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/375719/ trawling-ban-ends-kannur-fishing-boats-azhikkal-harbour"
published_at: "2026-07-31T13:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a6c4fbf86f0b_fish.jpeg"
keywords: ["Trawling Ban", "Kannur", "Azhikkal Harbour", "Fishing Boats", "Kerala Fisheries"]
---

# ട്രോളിംഗ് നിരോധനം ഇന്ന് അവസാനിക്കുന്നു; വലനിറയെ പ്രതീക്ഷയുമായി ബോട്ടുകൾ കടലിലേക്ക്

> **Lead Summary:** കണ്ണൂർ: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ വീണ്ടും കടലിലിറങ്ങും. ട്രോളിംഗ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.

## Article Content

കണ്ണൂർ: 52 ദിവസം നീണ്ട ട്രോളിംഗ് നിരോധനം ഇന്ന് അർധരാത്രിയോടെ അവസാനിക്കും. ശനിയാഴ്ച പുലർച്ചെ മുതൽ ബോട്ടുകൾ വീണ്ടും കടലിലിറങ്ങും. ട്രോളിംഗ് നിരോധനകാലത്ത് പരമ്പരാഗത മത്സ്യബന്ധനത്തിന് മാത്രമേ അനുമതി ഉണ്ടായിരുന്നുള്ളൂ.

ഇതുമൂലം സംസ്ഥാനത്ത് മത്സ്യലഭ്യത കുറയുകയും വിപണിയിൽ മത്സ്യവില ഉയരുകയും ചെയ്തിരുന്നു. ട്രോളിംഗ് പുനരാരംഭിക്കുന്നതോടെ മത്സ്യലഭ്യത വർധിക്കുമെന്നും വില കുറയുമെന്നുമാണ് പ്രതീക്ഷ.

അഴീക്കൽ ഹാർബറിലെ 190 ഓളം ചെറുതും വലുതുമായ ബോട്ടുകളിൽ രണ്ടെണ്ണം മാത്രമാണ് ശനിയാഴ്ച ആദ്യം കടലിലിറങ്ങുന്നത്. ബാക്കിയുള്ള ബോട്ടുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഓഗസ്റ്റ് അവസാനത്തോടെ കടലിലേക്ക് പോകും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/375719/ trawling-ban-ends-kannur-fishing-boats-azhikkal-harbour)